Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കൊച്ചു മിടുക്കിയുടെ കൊക്കെഡാമ നിർമാണം

November 16, 2020 0
ചെടികൾ വളർത്തുന്നതിൽ എന്നും പുതു തരംഗം കൊണ്ടുവരുന്നവരാണ് ജപ്പാൻകാർ. അതിനാൽ തന്നെ ജപ്പാൻകാരുടെ ചെടിപരിപാലനം ലോകപ്രസിദ്ധമാണ്. ജപ്പാൻകാരുടെ ചെടിപരിപാലനരീതിയിൽ ഏറെ ആരാധകരെ നേടിക്കൊടുത്തവയാണ് ബോൺസായിയും കൊക്കെഡാമയും. ബോൺസായി തയാറാക്കാൻ കുറച്ചു ക്ഷമയും അതുപോലെ വർഷങ്ങളുടെ അധ്വാനവും കാത്തിരിപ്പും വേണ്ടപ്പോൾ. അനായാസം തയാറാക്കാവുന്ന ഒരു രീതിയാണ് കൊക്കെഡാമ. കൊക്കെഡാമയെ പാവങ്ങളുടെ ബോൺസായിയെന്നാണ്  വിളിക്കുന്നത് . പ്രത്യേകം കൊക്കെഡാമയ്ക്ക് വേണ്ടി തയാറാക്കിയ നടീൽ മിശ്രിതത്തിൽ  കോട്ടൺ തുണിയോ ഏതെങ്കിലും നെറ്റോ ഉപയോഗിച്ച് പൊതിഞ്ഞ് പന്തുപോലെയാക്കിയെടുത്തശേഷം ചെടി നടുന്നതിനൊപ്പം പുറത്ത് പായൽ പൊതിയുന്നു. ഇങ്ങനെ പന്തുപോലെയാക്കിയെടുത്ത രൂപത്തിൽ  പായൽ പൊതിയുന്നതിനാൽ മലയാളികൾ ഇവയെ പായൽ പന്ത് എന്നാണ് വിളിക്കുന്നത്. പല രീതിയിൽ പായൽ പന്ത് തയാറാക്കാമെങ്കിലും ആയിഷ ലാമിയ എന്ന കൊച്ചു മിടുക്കിയുടെ പായൽപന്തു നിർമാണം അൽപം വ്യത്യസ്തമാണ്.

ആയിഷയുടെ പായൽ പന്ത് നിർമാണം വിഡിയോ കാണാം  




Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.